മോസ്ക്കോ: ആദ്യ മത്സരത്തില്‍ മെക്സിക്കോയോട് തോറ്റെങ്കിലും ജര്‍മനി ലോകകപ്പിന്റെ നോക്കൗട്ടില്‍ കടക്കുമെന്ന് കോച്ച് ജോവാച്ചിം ലോവ്. ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തില്‍ മെക്സിക്കോയാണ് ജര്‍മനിയെ അട്ടിമറിച്ചത്. 1982 ലെ ലോകകപ്പിനു ശേഷം ഇതാദ്യമായാണ് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ജര്‍മനി തോല്‍ക്കുന്നത്.
ആദ്യ മത്സരത്തില്‍ തന്നെ തോറ്റതില്‍ നിരാശയുണ്ട്. ഇതിന് മുമ്പ് കളിച്ച വമ്പന്‍ ടൂര്‍ണമെന്റുകളിലൊന്നും ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി നേരിടേണ്ടിവന്നിട്ടില്ല. ടീമിന്റെ പ്രകടനം മോശമായി. അവസരത്തിനൊത്തുയരാനായില്ല. അതുകൊണ്ടാണ് തോറ്റത്. എന്നാല്‍ ഒരു മത്സരം തോറ്റതുകൊണ്ട് ഭയപ്പെടാനില്ല. ശക്തമായ ടീമാണ് ഞങ്ങള്‍. അടുത്ത രണ്ട് മത്സരങ്ങളില്‍ തിരിച്ചുവരും. വിജയം നേടി നോക്കൗട്ടില്‍ കടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: