മോസ്ക്കോ: നിലവാരത്തിനൊത്തുകളിച്ചാല് റഷ്യക്ക് ലോകകപ്പില്‍ ഈജിപ്തും ഒരു പ്രശ്നമാകില്ലെന്ന് റഷ്യന്‍ ഉപ പ്രധാനമന്ത്രിയും റഷ്യന്‍ ഫുട്ബോള്‍ യൂണിയന് എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ വിറ്റാലി മുത്കോ.ഗ്രൂപ്പ് എ യിലെ രണ്ടാം മത്സരത്തില്‍ റഷ്യ ഇന്ന് ഈജിപ്തുമായി ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയെ തകര്‍ത്തുവിട്ട റഷ്യ മൂന്ന് പോയിന്റുമായി മുന്നിട്ടുനില്‍ക്കുകയാണ്.
ഈജിപ്തും റഷ്യക്ക് പ്രശ്നമാകില്ല. നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവെച്ചാല്‍ വിജയം റഷ്യക്കൊപ്പം നില്‍ക്കുമെന്ന് വിറ്റാലി പത്രക്കാരോട് പറഞ്ഞു. ആദ്യ മത്സരത്തില്‍ സൗദിക്കെതിരെ തകര്‍പ്പന്‍ പ്രകടനമാണ് ടീം കാഴ്ചവെച്ചത്. ഈ കളി തുടര്‍ന്നാല്‍ വിജയം സുനിശ്ചിതമാണ്.
ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ റഷ്യ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ് സൗദി അറേബ്യയെ പരാജയപ്പെടുത്തിയത്.ആദ്യ മത്സരത്തില്‍ ഉറുഗ്വെയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ മുഹമ്മദ് സലയുടെ ഈജിപ്തിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. റഷ്യയെ തകര്‍ത്താലേ അവര്‍ക്ക് നോക്കൗട്ട് സാധ്യത നിലനിര്‍ത്താനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: