കണ്ണൂരില്‍ ബിയര്‍ ഉല്‍പാദന കേന്ദ്രത്തിന് സര്‍ക്കാര്‍ അനുമതി

Tuesday 19 June 2018 3:22 am IST

തിരുവനന്തപുരം:  മദ്യവര്‍ജനമാണ് ലക്ഷ്യമെന്ന് ആവര്‍ത്തിക്കുമ്പോഴും  കണ്ണൂരില്‍ ബിയര്‍ ഉല്‍പ്പാദന കേന്ദ്രം തുടങ്ങാന്‍ സര്‍ക്കാര്‍അനുമതി നല്‍കി.   ശ്രീധരന്‍ ബ്രൂവറി െ്രെപവറ്റ് ലിമിറ്റഡിനാണ് അനുമതി നല്‍കിയത്. കണ്ണൂര്‍ ജില്ലയില്‍ വാരത്താണ് പുതിയ മദ്യകമ്പനി സ്ഥാപിക്കുന്നത്.  ബിയര്‍ ഉല്‍പ്പാദന കേന്ദ്രം സ്ഥാപിക്കുന്നത് സംബന്ധിച്ച്  കഴിഞ്ഞ മാര്‍ച്ചില്‍ എക്‌സൈസ് കമ്മീഷണര്‍ ശിപാര്‍ശ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ 12ന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. വന്‍ നികുതി വരുമാനവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

കേരളത്തില്‍ വില്‍ക്കുന്ന ബി യറിന്റെ 40 ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. നികുതി വരുമാനത്തിലെ പകുതി സംസ്ഥാനത്തിന് പുറത്ത് പോകുന്നു. കൂടാതെ നിരവധി തൊഴില്‍ സാധ്യതകളും കമ്പനി സ്ഥാപിക്കുന്നതിലൂടെ ഉണ്ടാകും. അതിനാല്‍ മദ്യകമ്പനിക്ക് അനുമതി നല്‍കുന്നതായി ഉത്തരവില്‍ പറയുന്നു. പ്രതിമാസം അഞ്ച് ലക്ഷം കെയ്‌സ് മദ്യം നിര്‍മ്മിക്കുന്നതിനുള്ള പ്ലാന്റിനാണ് അനുമതി. ഇനിയും നിരവധി മദ്യനിര്‍മ്മാണ കമ്പനികള്‍ ലൈസന്‍സിനായി സര്‍ക്കാരിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.