മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ വധഭീഷണി; പ്രവാസി അറസ്റ്റിൽ

Tuesday 19 June 2018 7:45 am IST

ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കില്‍ വധഭീഷണി മുഴക്കിയ പ്രവാസി കൃഷ്ണകുമാരന്‍ നായരെ ദല്‍ഹി വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. കേരള പോലീസിന് കൈമാറിയ ഇയാളെ കൊച്ചിയിലെത്തിക്കും.

ദുബൈയില്‍ നിന്ന് ഫേസ്ബുക്ക് ലൈവിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും കുടുംബാംഗങ്ങളെ ബലാല്‍സംഘം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയ കൃഷ്ണകുമാരന്‍ നായര്‍ക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.