റോം: ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി ഇറ്റലിയിലെത്തിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിസെപ്പി കോണ്ടെയുമായി ചര്‍ച്ച നടത്തി.
വിവിധ മേഖലകളിൽ പരസ്പര സഹകരണം വിപുലപ്പെടുത്തുന്നതിനും ഉഭയകക്ഷി ബന്ധം നന്നാക്കുന്നതും സംബന്ധിച്ചായിരുന്നു ചര്‍ച്ച. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രിയായ എന്‍സോ മെവേരോ മിലാനെസിയുമായും സുഷമ കൂടിക്കാഴ്ച നടത്തി.
കോണ്ടെ അധികാരമേറ്റെടുത്തിനു ശേഷം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്ന ആദ്യ സുപ്രധാന രാഷ്ട്രീയ ചര്‍ച്ചയായിരുന്നു ഇത്. തിങ്കളാഴ്ച വൈകി ഫ്രാന്‍സിലേക്ക് പുറപ്പെടുന്ന അവര്‍ രണ്ടുദിവസം അവിടെ െചലവഴിക്കും. ബെല്‍ജിയവും ലക്സംബര്ഗുമാണ് സന്ദര്‍ശനത്തിനായി നിശ്ചയിച്ച മറ്റ് രണ്ട് രാഷ്ട്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: