സൂററ്റ്: ബിജെപി നേതാക്കളെ കൊന്ന് ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ജെനിബന് താക്കൂർ.കര്‍ഷകരുടെ ക്ഷേമത്തിനായി താന്‍ എന്തും ചെയ്യും, അവരെ ബുദ്ധിമുട്ടിക്കുന്നത് ബിജെപിയാണെന്ന് ആരോപിച്ചാണ് വധഭീഷണി മുഴക്കിയത്.
ആയുധം കൈയ്യിലെടുത്ത് ബിജെപിക്കെതിരെ താന്‍ പോരാടും, അതില്‍ ജയിലില്‍ പോകേണ്ടി വന്നാലും കുഴപ്പമില്ലെന്നും എംഎല്‍എ പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ ആയുധം കൈയ്യിലെടുത്ത് കൊല ചെയ്ത് ജയിലില്‍ പോകും എന്ന് പറയാന്‍ പാടുള്ളതല്ല. എന്നാല്‍ കര്‍ഷകര്‍ക്കായി അതും ചെയ്യേണ്ടി വരും. കര്‍ഷകര്‍ക്കായി ഏതറ്റം വരെ പോകുവാനും കോണ്‍ഗ്രസ് പാര്‍ട്ടി തയ്യാറാണെന്നും ജെനിബന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: