യുപിയിലെ ഹോട്ടലിൽ തീപിടുത്തം; 4 മരണം

Tuesday 19 June 2018 12:34 pm IST

ലക്നൗ: ഉത്തർപ്രദേശിലെ ചര്‍ബാഗിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ നാല് മരണം. പ്രമുഖ ഹോട്ടലായ വിരാട് ഇന്‍ര്‍നാഷണലിനാണ് ചൊവ്വാഴ്ച രാവിലെ തീപിടിച്ചത്. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു.

ഹോട്ടലിന്‍റെ മുന്‍ഭാഗത്താണ് തീപിടിച്ചത്. തീപിടിച്ച ഉടന്‍ ഹോട്ടലിലുണ്ടായിരുന്ന 35 പേരെ രക്ഷപ്പെടുത്തിയെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. എന്നാല്‍ തീപിടിത്തതിന്‍റെ കാരണമെന്തെന്ന് വ്യക്തമല്ല. ഈ മാസം രണ്ടാം തവണയാണ് ലക്നൗവിലെ കെട്ടിടത്തില്‍ തീപിടിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.