പിണറായി സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം

Tuesday 19 June 2018 12:34 pm IST
പിണറായി സര്‍ക്കാരും അദ്ദേഹത്തിന്റെ പോലീസും ഇരയ്ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല വ്യക്തമാക്കി.

തിരുവനന്തപുരം : പിണറായി സര്‍ക്കാരും അദ്ദേഹത്തിന്റെ പോലീസും ഇരയ്ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നത് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയ ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല വ്യക്തമാക്കി.

കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ നടക്കുന്ന പൗരാവകാശ ലംഘനങ്ങള്‍ ഗുരുതരമായ കുറ്റമായി കാണാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മാത്രമല്ല, അത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

പോലീസുകാരന്‍ മര്‍ദ്ദിക്കപ്പെട്ട സംഭവത്തില്‍ ഗവാസ്‌കര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. മര്‍ദ്ദിച്ചവരുടെ പേരില്‍ കേസില്ല. കാലവിളംബരം നടത്തി കേസ് നീര്‍ജ്ജീവമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള നടപടിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി നിയമസഭയില്‍ ഒന്നു പറയുകയും പുറത്ത് മറ്റൊന്ന് പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.