യുവാവിനെ മര്‍ദിച്ച ഗണേഷ് കുമാര്‍ വിശദീകരണവുമായി നിയമസഭയില്‍

Tuesday 19 June 2018 12:58 pm IST
തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ സത്യം തെളിയുമ്പോള്‍ തിരുത്തേണ്ടി വരും. തന്റെ നിരപരാധിത്വം തെളിയിക്കപ്പെടും. ഇന്ന് ഞാന്‍, നാളെ നീ എന്ന കാര്യം എല്ലാവരും മനസിലാക്കണമെന്നും ഗണേഷ് പറഞ്ഞു.

കൊല്ലം: കാറിന് സൈഡ് നല്‍കാത്തതിന്റെ പേരില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ വിശദീകരണവുമായി പത്തനാപുരം എം.എല്‍.എ കെ.ബി ഗണേഷ് കുമാര്‍. കരിവാരിത്തേരിയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തനിക്കെതിരായ ആരോപണമെന്നും ഗണേഷ് നിയമസഭയില്‍ പറഞ്ഞു.

തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ സത്യം തെളിയുമ്പോള്‍ തിരുത്തേണ്ടി വരും. തന്റെ നിരപരാധിത്വം തെളിയിക്കപ്പെടും. ഇന്ന് ഞാന്‍, നാളെ നീ എന്ന കാര്യം എല്ലാവരും മനസിലാക്കണമെന്നും ഗണേഷ് പറഞ്ഞു.

അതിനിടെ, ഈ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന അഞ്ചല്‍ സി.ഐ മോഹന്‍ദാസിനെ കേസന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി. കേസില്‍ ദൃക്സാക്ഷി കൂടിയായ സി.ഐ ഗണേഷിന് അനുകൂലമായ നിലപാട് എടുത്തുവെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണചുമതലയില്‍ നിന്നും സിഐയെ മാറ്റിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.