പട്ന: ബീഹാറിലെ അരാരിയയില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ് ആറ് കുട്ടികള്‍ മരിച്ചു. അപകടത്തില്‍പ്പെട്ട ഒരു കുട്ടി രക്ഷപ്പെട്ടിട്ടുണ്ട്. മുങ്ങിതാഴുന്ന കുട്ടിയെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അരാരിയയിലെ താരാബദിയില് ഇന്നാണ് അപകടം നടന്നത്. അവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കുളത്തില്‍ വീണതാണ് അപകടത്തിന് കാരണം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: