ന്യൂദൽഹി: ലോകകപ്പിൽ ഇന്ത്യ എന്ന് മത്സരിക്കുമെന്നത് ഒരു ചോദ്യമാണ്. ഒരുപക്ഷേ ഇപ്പോൾ ഇതിന് കൃത്യമായ ഉത്തരം പറയുക ഒരു സമസ്യ തന്നെയാണ്. എന്നാൽ ചരിത്രത്തിലാധ്യമായി ഇന്ത്യയിൽ നിന്നും ലോകകപ്പിൽ ‘ഒരു മാച്ച് ബോൾ ബോയ്’ പങ്കെടുത്തു. ബെംഗളൂരു സ്വദേശിയായ പത്ത് വയസുകാരൻ ഋഷി തേജിനാണ് ഈ സുവർണാവസരം ലഭിച്ചത്.
കഴിഞ്ഞ ദിവസം പനാമ-ബെൽജിയം മത്സരം തുടങ്ങുന്നതിന് മുൻപ് ഫുട്ബോളുമായി കളിക്കാർക്കും റഫറിമാർക്കും മധ്യത്തിലായി തേജ് നിന്നത് ഏവരിലും ആകാംക്ഷയും ആവേശവും ജനിപ്പിച്ചു. ലോകകപ്പിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്നായി 64 സ്കൂൾ വിദ്യാർത്ഥികളെ ‘മത്സര ബോൾ വാഹകരയായി’ തെരഞ്ഞെടുത്തിരുന്നു. ഈയവസരത്തിൽ ഇന്ത്യയിൽ നിന്നും ഭാഗ്യം ലഭിച്ച വിദ്യാർത്ഥിയാണ് ഋഷി തേജ്. താൻ ഏറെ ഉത്സാഹിതനായിരുന്നെന്നും ഫുട്ബോൾ കളിയെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ സാധിച്ചുവെന്നും മത്സര ശേഷം തേജ് പറഞ്ഞു.
തേജിനു പുറമെ ചെന്നൈയിൽ നിന്നുമുള്ള 11കാരി നതാനിയ ജോണിനും ഇന്ത്യയിൽ നിന്നും അവസരം ലഭിച്ചിട്ടുണ്ട്. അൻപത് ആൺകുട്ടികളെ മറികടന്നാണ് നതാനിയ ലോകകപ്പ് വേദിയിലേക്ക് യാത്ര പുറപ്പെടുന്നത്. ജൂൺ 22ന് നടക്കുന്ന ബ്രസീൽ -കോസ്റ്റാറിക്ക മത്സരത്തിന്റെ ബോൾ വാഹകയായി നതാലിയ കളിക്കത്തിലിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: