മഹാരാഷ്ട്രയില്‍ ഭക്ഷ്യവിഷബാധയേറ്റ് 3 കുട്ടികള്‍ മരിച്ചു

Tuesday 19 June 2018 2:54 pm IST

റായ്ഗഢ്: മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്നു കുട്ടികള്‍ മരിച്ചു. 250 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ആശുപത്രിയില്‍ ചികിത്സയിലുള്ള ചിലരുടെ നില ഗുരുതരമാണ്. പ്രഗതി ഷിന്‍ഡെ(12), റിഷികേശ് ഷിന്‍ഡെ(12), കല്യാണി ഷിന്‍ഗോത്തെ(7)എന്നീ കുട്ടികളാണ് മരണമടഞ്ഞത്.

കലാപ്പൂരിലെ മഹദ് പ്രദേശത്ത് ഒരു ഗൃഹപ്രവേശ ചടങ്ങിനെത്തിയവര്‍ക്കാണ് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് വിഷബാധയേറ്റത്. അഞ്ഞുറോളം പേര്‍ പങ്കെടുത്ത വിരുന്നില്‍ കുട്ടികള്‍ക്കാണ് തലകറക്കം, ഛര്‍ദി തുടങ്ങിയ പ്രശ്നങ്ങള്‍ കണ്ടു തുടങ്ങിയത്. മുതിന്നവര്‍ക്കും പ്രശ്നങ്ങള്‍ കണ്ടതോടെ ഭക്ഷ്യ വിഷബാധയാണെന്ന് മനസിലാക്കുകയും ഉടന്‍ തന്നെ ഖോപ്പോളിക്കടുത്തുള്ള പാര്‍വതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

ആളുകളുടെ എണ്ണം കുടിയതോടെ പനവേല്‍, മുബൈ നാവിക ആശുപത്രി എന്നിവടങ്ങളിലേക്കും ആളുകളെ കൊണ്ടുപോയി. കീടനാശിനിയാണ് വിഷബാധയ്ക്ക് കാരണം എന്നാണ്് പ്രാഥമിക നിഗമനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.