പ്രശസ്ത അമേരിക്കന്‍ ഗായകന്‍ വെടിയേറ്റ് മരിച്ചു

Tuesday 19 June 2018 3:12 pm IST
ലോക പ്രശസ്ത അമേരിക്കന്‍ യുവ ഗായകന്‍ 'ട്രിപിള്‍ എക്‌സ് ടെന്‍ടാസിയന്‍' വെടിയേറ്റ് മരിച്ചു. വടക്കന്‍ മിയാമിയിലെ മോട്ടോര്‍സൈക്കിള്‍ ഷോപ്പിന് മുന്നില്‍ വച്ചാണ് മുഖംമൂടി ധരിച്ച രണ്ട് പേര്‍ ടെന്‍ടാസിയന് നേരെ വെടിയുതിര്‍ത്ത് കടന്നുകളഞ്ഞത്.

വാഷിങ്ടണ്‍: ലോക പ്രശസ്ത അമേരിക്കന്‍ യുവ ഗായകന്‍ 'ട്രിപിള്‍ എക്‌സ് ടെന്‍ടാസിയന്‍' വെടിയേറ്റ് മരിച്ചു. വടക്കന്‍ മിയാമിയിലെ മോട്ടോര്‍സൈക്കിള്‍ ഷോപ്പിന് മുന്നില്‍ വച്ചാണ് മുഖംമൂടി ധരിച്ച രണ്ട് പേര്‍ ടെന്‍ടാസിയന് നേരെ വെടിയുതിര്‍ത്ത് കടന്നുകളഞ്ഞത്.

സ്വന്തം കാറില്‍ രക്തത്തില്‍ കുളിച്ച് നില്‍ക്കുന്ന ടെന്‍ടാസിയന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.20 വയസ്സുകാരനായ ടെന്‍ടാസിയന്റെ യഥാര്‍ഥ നാം ജോസേ ഓണ്‍ഫ്രോയ് എന്നാണ്. ലോക പ്രശസ്ത റാപ് സോങ് സംഗീത വിഭാഗത്തില്‍ ലോകമെമ്പാടും ആരാധകരുള്ള ഗായകനാണ് ടെന്‍ടാസിയന്‍.

കൊലയുടെ കാരണമോ കൊലയാളികളെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ടെന്‍ടാസിയന്റെ അവസാനത്തെ ആല്‍ബം വന്‍ ഹിറ്റായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.