സൂപ്പര്‍ ടിഗോര്‍ ബസ്

Wednesday 20 June 2018 1:04 am IST
ടിഗോര്‍ ബസിന്റെ ബ്രേക്ക് ഫ്രീ സ്റ്റൈല്‍ കോഷ്യന്റിന് ഏഴ് സിഗ്നേച്ചര്‍ സൂചനകളാണുള്ളത്. ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള റൂഫ്, പിയാനോ ബ്ലാക്ക് ഒആര്‍വിഎംഎസ്, ഡ്യുവല്‍ ടോണ്‍ വീല്‍ കവര്‍ (കളേഡ് ഇന്‍സെര്‍ട്ടുകള്‍ സഹിതം), കളേഡ് ഇന്‍സെര്‍ട്ടുകള്‍ സഹിതമുള്ള ഫ്രണ്ട് ഗ്രില്‍, ലിമിറ്റഡ് എഡിഷന്‍ ബാഡ്ജ് എന്നിവയാണ് പുറംമോടി കൂട്ടുന്നവ. ബെറി റെഡ് എയര്‍ വെന്റ് റിംഗുകള്‍, പ്രീമിയം ഫുള്‍ ഫാബ്രിക് സീറ്റുകള്‍ എന്നിവ ഇന്റീരിയറിനെയും വ്യത്യസ്തമാക്കുന്നു.

ടാറ്റാ മോട്ടോഴ്‌സില്‍ നിന്ന് ഇതാ ഒരു ലിമിറ്റഡ് എഡിഷന്‍ വാഹനം, ടിഗോര്‍ ബസ്. പുതിയ ട്രെന്‍ഡുകള്‍ സൃഷ്ടിക്കുന്ന ടാറ്റയുടെ പാരമ്പര്യത്തിന്റെ യഥാര്‍ഥ പ്രതിഫലനമാണത്. ഡിസൈന്‍, സ്റ്റൈല്‍,  എന്നിവയുടെ സംയോജനമായിരുന്നു ഒരുവര്‍ഷം മുമ്പ് പുറത്തിറങ്ങിയ ടിഗോര്‍ എങ്കില്‍ അതുക്കുംമേലെയാണ് ടിഗോര്‍ ബസ്. 

ടിഗോര്‍ ബസിന്റെ ബ്രേക്ക് ഫ്രീ സ്റ്റൈല്‍ കോഷ്യന്റിന് ഏഴ് സിഗ്നേച്ചര്‍ സൂചനകളാണുള്ളത്. ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള റൂഫ്, പിയാനോ ബ്ലാക്ക് ഒആര്‍വിഎംഎസ്, ഡ്യുവല്‍ ടോണ്‍ വീല്‍ കവര്‍ (കളേഡ് ഇന്‍സെര്‍ട്ടുകള്‍ സഹിതം), കളേഡ് ഇന്‍സെര്‍ട്ടുകള്‍ സഹിതമുള്ള ഫ്രണ്ട് ഗ്രില്‍, ലിമിറ്റഡ് എഡിഷന്‍ ബാഡ്ജ് എന്നിവയാണ് പുറംമോടി കൂട്ടുന്നവ. ബെറി റെഡ് എയര്‍ വെന്റ് റിംഗുകള്‍, പ്രീമിയം ഫുള്‍ ഫാബ്രിക് സീറ്റുകള്‍ എന്നിവ ഇന്റീരിയറിനെയും വ്യത്യസ്തമാക്കുന്നു.

ഇന്ത്യയിലെ ആദ്യത്തെ സ്റ്റൈല്‍ ബാക്ക് കാറായി വിപണിയില്‍ പ്രവേശിച്ച ടിഗോര്‍ പുറത്തിറങ്ങിയ ശേഷം കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ വലിയ ചലനം സൃഷ്ടിച്ചു. ഈ വിഭാഗത്തില്‍ ഏറ്റവും വലിയ മൂന്നാമത്തെ മോഡലായ കാര്‍ കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ നിരവധി പുരസ്‌കാരങ്ങളും സ്വന്തമാക്കി. മുന്‍നിര ഡ്രൈവിംഗ് ഡൈനാമിക്‌സുള്ള കാറിന്റെ രണ്ട് എന്‍ജിനുകളും എക്കോ, സിറ്റി എന്നീ മള്‍ട്ടി ഡ്രൈവ്‌മോഡുകള്‍ സഹിതം ലഭിക്കും. കൂടാതെ, നൂതനമായ 4 ബാര്‍ സംവിധാനം ഉപയോഗിച്ചുള്ള വീതിയേറിയതും വ്യക്തതയുള്ളതുമായ ഓപ്പണിംഗും 419 ലിറ്റര്‍ സ്ഥലവിസ്തൃതിയും നല്‍കുന്നതാണ്  രൂപകല്‍പ്പന. 

രണ്ട് എയര്‍ബാഗുകള്‍, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ സഹിതം എബിഎസ് ആന്‍ഡ് ഇബിഡി (സിഎസ്‌സി) , ക്യാമറ സഹിതമുള്ള റിവേഴ്‌സ് പാര്‍ക്ക് സംവിധാനം എന്നീ സുരക്ഷാ സംവിധാനങ്ങളുണ്ട്.  ടാറ്റ മോട്ടോഴ്‌സിന്റെ  ഹര്‍മാന്‍ ടിഎമ്മില്‍ നിന്നുള്ള കണക്റ്റ് നെക്സ്റ്റ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം മികച്ച നിലവാരമുള്ള സൗണ്ട് ക്വാളിറ്റിയും ആസ്വാദനവും ഉറപ്പു നല്‍കുന്നു. നാവിഗേഷന്‍ സഹിതമുള്ള ഫോണ്‍ അധിഷ്ഠിത ആപ്പുകളും ഇതോടൊപ്പമുണ്ട്. ഈ സംവിധാനങ്ങള്‍ വഴി ഉപഭോക്താക്കളുടെ മാറിമാറി വരുന്ന കണക്ടിവിറ്റി ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടുന്നു. 

പരിഷ്‌ക്കരിച്ച വിപ്ലവകരവും ആകര്‍ഷകവുമായ ആഡംബര ഡിസൈന്‍ അവതരിപ്പിക്കുന്ന പുതിയ എഡിഷന്റെ പെട്രോള്‍ പതിപ്പിന് 5.68 ലക്ഷവും ഡീസല്‍ പതിപ്പിന് 6.57 ലക്ഷവുമാണ് (എക്‌സ്-ഷോറൂം ദല്‍ഹി) വില. ആക്‌സസറി കിറ്റ് അടക്കമാണിത്. എക്‌സ് ടി ട്രിം അടിസ്ഥാനമാക്കിയുള്ള ടിഗോര്‍ ബസ്സില്‍ മാനുവല്‍ ട്രാന്‍സ്മിഷനും സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള എല്ലാ ഡീലര്‍ഷിപ്പുകളിലും വാഹനം ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.