ആലപ്പുഴ: വിനോദസഞ്ചാര കേന്ദ്രങ്ങളായ ആലപ്പുഴയും ഗോവയുമായി നേരിട്ടു ബന്ധിപ്പിക്കുന്ന തീവണ്ടി സര്‍വീസുകള്‍ ആരംഭിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരമുണ്ടായേക്കും.
ഗോവയിലെ വാസ്കോഡഗാമയില്‍ നിന്നു മംഗലൂരു വഴി തിരുവനന്തപുരത്തിനും തിരികെയും തീവണ്ടി സര്‍വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനു സൗത്ത് ഗോവ എംപി നരേന്ദ്ര കെ. സാവായികര് കഴിഞ്ഞ ദിവസം കത്തു നല്കി.
ഓള് ഇന്ത്യ മലയാളി അസോസിയേഷന്റെ കത്ത് അടിസ്ഥാനമാക്കിയാണ് എംപിയുടെ ആവശ്യം. ഫെഡറേഷന് ഓഫ് ഓള് ഗോവ മലയാളി അസോസിയേഷന്‍സും ഇതേ ആവശ്യവുമായി രംഗത്തുണ്ട്.
കേരളത്തില്‍ നിന്നു നിലവില്‍ ഗോവ വഴി കടന്നു പോകുന്ന തീവണ്ടികളില്‍ തിരക്ക് ഏറെയായതിനാല്‍ മധ്യകേരളത്തിലുള്ളവര്ക്കു യാത്ര ബുദ്ധിമുട്ടാണ്. ഗോവയിലെ പ്രധാന സ്റ്റേഷനായ മഡ്ഗാവിലൂടെയാണ് ഇപ്പോള്‍ തീവണ്ടികള്‍ കടന്നു പോകുന്നത്.
കൊങ്കണ്‍ റെയില്‍വേയിലൂടെ തീവണ്ടി സര്‍വീസ് ആരംഭിച്ചപ്പോള്‍ മുതല്‍ കുട്ടനാട്- എറണാകുളം റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് (കെര്‍പ) ആലപ്പുഴ വഴിയുള്ള തീവണ്ടി വേണമെന്ന ആവശ്യം കേരളത്തില്‍ നിന്നുള്ള എംപിമാരോട് ഉന്നയിച്ചിരുന്നുവെങ്കിലും പരിഗണിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: