ചാന്‍സലേഴ്‌സ് അവാര്‍ഡ്: സര്‍ക്കാരിനെ ചുമതലപ്പെടുത്തി

Wednesday 20 June 2018 1:17 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച സര്‍വകലാശാലയ്ക്കുള്ള ചാന്‍സലേഴ്‌സ് അവാര്‍ഡ് നിര്‍ണയത്തിന്റെ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ന്ന് ചെയ്യട്ടെ എന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം തീരുമാനിച്ചു. ഇതുസംബന്ധിച്ച് അദ്ദേഹം വിദ്യാഭ്യാസമന്ത്രി, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി എന്നിവരുമായി ചര്‍ച്ച ചെയ്തു. ഈ തീരുമാനം മുഖ്യമന്ത്രിയെയും കത്തുമുഖേന അറിയിച്ചു.

   ഇതനുസരിച്ച് സര്‍ക്കാര്‍ നിശ്ചയിക്കുന്ന സെലക്ഷന്‍ കമ്മിറ്റി അവാര്‍ഡിനര്‍ഹമായ സര്‍വകലാശാലകളെ സംബന്ധിച്ച ശുപാര്‍ശ ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. എല്ലാ വര്‍ഷവും ഡിസംബറില്‍ മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും സാന്നിധ്യത്തില്‍ ഗവര്‍ണര്‍ അവാര്‍ഡ് സമ്മാനിക്കും.   2015 ലാണ് അഞ്ചു കോടിയുടെ ചാന്‍സലേഴ്‌സ് അവാര്‍ഡ് ഗവര്‍ണര്‍ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഒരു കോടിയുടെ എമര്‍ജിങ്ങ് യംഗ് യൂണിവേഴ്‌സിറ്റി അവാര്‍ഡും ഏര്‍പ്പെടുത്തി.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.