കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും യുവതികള്‍ക്കുമായി ഓണ്‍ലൈന്‍ സൈറ്റില്‍ പരസ്യം നല്കുന്നു. മാസശമ്പളയിനത്തില് എണ്‍പതിനായിരം രൂപ വരെ നല്‍കാമെന്ന് വാഗ്്ദാനം ചെയ്താണ് പരസ്യം. വെബ്സൈറ്റായ ലൊക്കാന്ഡോയില് തിങ്കളാഴ്ച രാത്രി പ്രത്യക്ഷപ്പെട്ട പരസ്യം അധികം വൈകാതെ നീക്കംചെയ്യുകയും ചെയ്തു.
18 മുതല്‍ 35 വയസുവരെയുള്ള യുവതികളെയാണ് പെണ്‍വാണിഭ സംഘങ്ങള്‍ ക്ഷണിച്ചിരിക്കുന്നത്. സംഘത്തില്‍ പങ്കാളികളായാല്‍ ഒരാളുടെയും വിവരങ്ങള്‍ പുറത്ത് പോകില്ലെന്നും സാധാരണക്കാര്‍ക്കു മുന്നില്‍ പോകേണ്ട ആവശ്യം ഉണ്ടാകില്ലെന്നും പരസ്യത്തില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വങ്ങളുമായി തങ്ങള്‍ക്ക് അടുത്ത പരിചയമുണ്ടെന്നും പരസ്യത്തില്‍ രേഖപ്പെടുത്തിയിരുന്നു.
ലൊക്കാന്ഡോയിലൂടെ സെക്സ് റാക്കറ്റുകളുടെ പ്രവര്‍ത്തനം സജീവമായിരിക്കുകയാണ്. പെണ്‍വാണിഭ സംഘങ്ങള്‍ നിര്‍ദേശിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ പണം നല്കിയാല് ആവശ്യപ്പെടുന്ന സ്ഥലത്ത് പറയുന്ന പ്രായത്തിലുള്ള സ്ത്രീകളെ എത്തിച്ച് നല്കാന് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ലൊക്കാന്‍ഡോ സൈറ്റ് കേന്ദ്രീകരിച്ച് സംസ്ഥാനത്ത് നടക്കുന്ന പെണ്‍വാണിഭത്തിന് ചുക്കാന്‍ പിടിക്കുന്നത് കൊച്ചി നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്നതില്‍ ദുരൂഹതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: