രാഹുലിന് മോദിയുടെ പിറന്നാള്‍ ആശംസ

Wednesday 20 June 2018 1:26 am IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി. പിറന്നാള്‍ ആശംസകള്‍, ദീര്‍ഘായുസ്സും ആരോഗ്യകരമായ ജീവിതവും ഉണ്ടായിരിക്കട്ടെ എന്നായിരുന്നു ട്വിറ്ററിലുടെയുള്ള ആശംസ. രാഹുലിന്റെ നാല്‍പ്പത്തെട്ടാം പിറന്നാളായിരുന്നു ഇന്നലെ. കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ പിറന്നാളാണിത്.

 നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അടക്കമുള്ള നേതാക്കളും രാഹുലിന് ആശംസകള്‍ നേര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.