ന്യൂദല്‍ഹി: കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്റെ തലപ്പത്തേക്ക് രണ്ട് മലയാളികള്‍. മുന്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയ സെക്രട്ടറി ഡോ. പിഎസ് ഗോയല്‍ അധ്യക്ഷനായ സമിതിയുടെ വൈസ് ചെയര്‍മാനായി എന്‍.പി രാജീവിനെ തെരഞ്ഞെടുത്തു.
വിജ്ഞാന് ഭാരതിയുടെ കീഴിലുള്ള വിഭവാണിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് എന്‍. പി രാജീവ്. കൊച്ചിയിലെ ഗുഡ് കര്‍മ്മ ഫൗണ്ടേഷന് ട്രസ്റ്റിയായ ലക്ഷ്മി മേനോനെ എന്ഐഎഫിന്റെ ബോര്‍ഡംഗമായും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: