ഗുവാഹത്തി: പണത്തിന്റെ വില അറിഞ്ഞു വളരണമെന്നും വളര്‍ത്തണമെന്നുമൊക്കെ പലപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ എലികള്‍ അങ്ങിനെയല്ല വളരുന്നതെന്നു തോന്നുന്നു. ആസാമിലെ ടിന്‍സൂക്കിയ ജില്ലയിലെ ഒരു എടിഎമ്മില്‍ എലികള്‍ കരണ്ടു നശിപ്പിച്ചത് പന്ത്രണ്ടു ലക്ഷം രൂപയുടെ കറന്‍സികള്‍. ലായ്പുലിയിലെ എസ്ബിഐ എടിഎമ്മിനുള്ളില്‍ കയറിയ ചുണ്ടെലികളാണ് നോട്ടുകള്‍ കടിച്ച് കീറിയത്.
ഏറെ നാളായി സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന എടിഎം ചുണ്ടെലികള്‍ വാസസ്ഥലമാക്കുകയായിരുന്നു. 29 ലക്ഷം രൂപയുണ്ടായിരുന്ന എടിഎമ്മില്‍ എലികള്‍ തങ്ങളുടെ പണി തീര്‍ത്തപ്പോള്‍ മിച്ചം വന്നത് 17 ലക്ഷം രൂപ മാത്രം. 12,38,000 രൂപ എലികള്‍ നശിപ്പിച്ചു. കടിച്ചുമുറിച്ച് ചിതറിയ നിലയിലായിരുന്നു നോട്ടുകള്‍.
ഈ മാസം 11ന് മെഷീനിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തെത്തിയപ്പോഴാണ് അകത്തു എലികളുടെ അഴിഞ്ഞാട്ടം കണ്ടത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: