കോട്ടയം: ലോക്സഭാ മണ്ഡലത്തിന് പ്രതിനിധി നഷ്ടമായാല്‍ അത്തരം സാഹചര്യം മറികടക്കാന്‍ നിയമഭേദഗതി ഉള്‍പ്പെടെയുള്ള നടപടി വേണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിഎ ദേശീയസമിതി അംഗവുമായ പി.സി. തോമസ് ആവശ്യപ്പെട്ടു.
എംപിഫണ്ട് മാത്രമല്ല ലോക്സഭാ പ്രതിനിധി ഇല്ലാതാകുന്നതോടെ നഷ്ടപ്പെടുന്നത്. മണ്ഡലത്തിലെ ജനങ്ങള്‍ക്ക് അവരുടെ ആവശ്യം ഉന്നയിക്കാന്‍ പ്രതിനിധിയില്ലാതാകും. കോട്ടയത്തിന് അവിടെ പ്രാതിനിധ്യം ഇല്ലാതാകുന്നതുമൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോട്ടയം പള്ളിപ്പുറത്ത് കാവിന് സമീപം പാര്‍ട്ടി ഓഫീസിനോട് ചേര്‍ന്ന് ജനകീയ സെല്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതായും അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: