ആദ്യ ചുവപ്പുകാര്‍ഡ് കാര്‍ലോസ് സാഞ്ചസിന്

Wednesday 20 June 2018 1:36 am IST

മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ ആദ്യ ചുവപ്പുകാര്‍ഡ് കൊളംബിയയുടെ കാര്‍ലോസ് സാഞ്ചസിന്. ജപ്പാനെതിരായ മത്സരത്തിന്റെ മൂന്നാം മിനിറ്റിലാണ് കൊളംബിയന്‍ താരം ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത്. പെനാല്‍റ്റി ബോക്‌സില്‍ പന്ത് കൈകൊണ്ട് തടുത്തിട്ടതിനാണ് റഫറി സാഞ്ചസിന് ചുവപ്പുകാര്‍ഡ് നല്‍കിയത്.

ജപ്പാന്‍ താരം ഷിന്‍ജി കഗാവയുടെ വോളി നെഞ്ചിലെടുക്കാന്‍ ശ്രമിച്ച സാഞ്ചസ് കൈകൊണ്ട് തട്ടിയകറ്റുകയായിരുന്നു. ഇതോടെ ചുവപ്പു കാര്‍ഡിനൊപ്പം ജപ്പാന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത കാഗ്‌വ കൊളംബിയന്‍ ഗോള്‍ കീപ്പര്‍ ഒസ്പിനിയയെ കീഴടക്കി പന്ത് വലയിലെത്തിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.