പന്മന ആശ്രമത്തില്‍ കുമ്മനം സന്ദര്‍ശനം നടത്തി

Wednesday 20 June 2018 1:37 am IST

ചവറ: പന്മന ആശ്രമത്തില്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍  സന്ദര്‍ശനം നടത്തി. പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ ഹാരാര്‍പ്പണം ചെയ്തു സ്വീകരിച്ചു. 

ആശ്രമം ജനറല്‍ സെക്രട്ടറി എ.ആര്‍.ഗിരീഷ്, പന്മന മഞ്ചേഷ്, ബിജെപി നേതാക്കളായ വെറ്റമുക്ക് സോമന്‍, ജി.ഹരി, പന്മന അശോകന്‍, ഡോ. ശ്രീകുമാര്‍ തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. 

ചട്ടമ്പിസ്വാമി സമാധിമണ്ഡപത്തിലും കുമ്പളത്ത് ശങ്കുപിള്ള ശവകുടീരത്തിലും അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.