പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 6000 കോടി കവിഞ്ഞു

Wednesday 20 June 2018 1:45 am IST
130 പൊതുമേഖലാസ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്. 15 എണ്ണം പ്രവര്‍ത്തന രഹിതം. 26,463.28 കോടി രൂപയാണ് വരവ്. നഷ്ടത്തില്‍ കെഎസ്ആര്‍ടിസി ആണ് മുന്നില്‍. ലാഭത്തില്‍ പതിവുപോലെ ബിവറേജസ് കോര്‍പ്പറേഷനും. കെഎസ്എഫ്ഇ, വ്യവസായവികസന കോര്‍പ്പറേഷന്‍ എന്നിവയാണ് ലാഭമുണ്ടാക്കിയ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍. കെഎസ്ഇബിയും സിവില്‍ സപ്ലൈസുമാണ് നഷ്ടത്തില്‍ കെഎസ്ആര്‍ടിസിക്കു തൊട്ടു പിന്നില്‍.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വന്‍ നഷ്ടത്തിലെന്ന് സിഎജി റിപ്പോര്‍ട്ട്.  6,348.10  കോടി രൂപയുടെ നഷ്ടത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് കണ്ടെത്തല്‍. പൊതു മേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായി എന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴാണ് കോടിക്കണക്കിന് രൂപയുടെ നഷ്ടക്കണക്ക്.  

130 പൊതുമേഖലാസ്ഥാപനങ്ങളാണ് സംസ്ഥാനത്തുള്ളത്.  15 എണ്ണം പ്രവര്‍ത്തന രഹിതം.  26,463.28 കോടി രൂപയാണ് വരവ്. നഷ്ടത്തില്‍ കെഎസ്ആര്‍ടിസി ആണ് മുന്നില്‍. ലാഭത്തില്‍ പതിവുപോലെ ബിവറേജസ് കോര്‍പ്പറേഷനും. കെഎസ്എഫ്ഇ,  വ്യവസായവികസന കോര്‍പ്പറേഷന്‍ എന്നിവയാണ് ലാഭമുണ്ടാക്കിയ പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍. കെഎസ്ഇബിയും സിവില്‍ സപ്ലൈസുമാണ് നഷ്ടത്തില്‍ കെഎസ്ആര്‍ടിസിക്കു തൊട്ടു പിന്നില്‍.

പൊതുമേഖലാ സ്ഥാപനങ്ങളില്‍ 45എണ്ണം 382.84 കോടിരൂപ ലാഭമുണ്ടാക്കിയപ്പോള്‍ 64 എണ്ണം 2,216.01 കോടിരൂപ നഷ്ടം വരുത്തി. മൂന്നു സ്ഥാപനങ്ങള്‍ ലാഭമോ നഷ്ടമോ വരുത്തിയിട്ടില്ല.  നാലു സ്ഥാപനങ്ങളാകട്ടെ ഇതേവരെ ഒരു വാര്‍ഷിക കണക്കു പോലുംസമര്‍പ്പിച്ചിട്ടില്ല.  

മലബാര്‍ സിമെന്റ്‌സില്‍ അസംസ്‌കൃത വസ്തുക്കളുടെ പര്‍ച്ചേസ് സുതാര്യമായല്ല നടന്നതെന്നും സിഎജി കണ്ടെത്തി. ഇ ടെന്‍ഡറും ദര്‍ഘാസും  പാലിക്കാതെയായിരുന്നു കരാര്‍ നടപ്പാക്കിയത്. ഗുണമേന്മ•ഉറപ്പാക്കാതെയാണ് അസംസ്‌ക്യത വസ്തുക്കള്‍ വാങ്ങിയതെന്നും കല്‍ക്കരി സമയത്ത് കിട്ടാത്തതിനാല്‍ ഫാക്ടറി രണ്ടുമാസത്തോളം അടച്ചിട്ടു. ഇതുവഴി കോടികളുടെ നഷ്ടം സംഭവിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.