ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ജെയ്ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ഒരാള്‍ പാക്കിസ്ഥാന് പൗരനാണെന്നും മറ്റു രണ്ടു പേര് കാഷ്മീര്‍ സ്വദേശികളാണെന്നും പോലീസ് അറിയിച്ചു.
പുല്‍വാമയിലെ ത്രാലില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഒരു സിആര്‍പിഎഫ് ഉദ്യോഗസ്ഥനും നാല് സൈനികര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് കൂട്ടിച്ചേര്‍ത്തു.
ത്രാലിലെ നസ്നീന്പുരയില് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം നടത്തിയ തെരച്ചിലാണ് ഭീകരരെ വധിച്ചത്. സൈനികരും സിആര്‍പിഎഫും കാഷ്മീര്‍ പോലീസും സംയുക്തമായാണ് ഭീകരരെ നേരിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: