പോലീസ് ഉദ്യോഗസ്ഥന് മര്‍ദനമേറ്റ സംഭവം: എഡിജിപിയുടെ മകള്‍ക്കെതിരെ സാക്ഷിമൊഴി

Wednesday 20 June 2018 11:50 am IST
സംഭവദിവസം ഇവര്‍ വന്നിറങ്ങുന്ന വാഹനം റോഡില്‍ നിര്‍ത്തുന്നത് കണ്ടെന്നും തുടര്‍ന്ന് അവിടെ നിന്നും ബഹളം കേട്ടെന്നുമാണ് മൊഴി. ആ സമയം കാര്യം മനസിലായില്ലെന്നും പത്രത്തിലൂടെയാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം; എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ എഡിജിപിയുടെ മകള്‍ക്കെതിരെ സാക്ഷിമൊഴി. ഇരുവരും കനകക്കുന്നില്‍ വാഹനത്തില്‍ വന്നിറങ്ങുന്നതു കണ്ടെന്നാണ് സ്ഥലത്ത് ജ്യൂസ് വില്‍പ്പന നടത്തുന്ന വൈശാഖന്‍ മൊഴി നല്‍കിയിരിക്കുന്നത്.

പ്രഭാത നടത്തത്തിനായി കനകക്കുന്നില്‍ എത്തിച്ചപ്പോള്‍ എഡിജിപിയുടെ മകള്‍ മര്‍ദിച്ചുവെന്നായിരുന്നു ഗവാസ്‌കര്‍ മൊഴി നല്‍കിയത്. ഇത് സ്ഥിരീകരിക്കുന്ന മൊഴിയാണ് വൈശാഖിന്റേത്.

സംഭവദിവസം ഇവര്‍ വന്നിറങ്ങുന്ന വാഹനം റോഡില്‍ നിര്‍ത്തുന്നത് കണ്ടെന്നും തുടര്‍ന്ന് അവിടെ നിന്നും ബഹളം കേട്ടെന്നുമാണ് മൊഴി. ആ സമയം കാര്യം മനസിലായില്ലെന്നും പത്രത്തിലൂടെയാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്.

നിലവില്‍ കേസിലെ ഏക സാക്ഷിയാണ് വൈശാഖ്. മൊഴി എന്തായാലും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിനുള്ള തെളിവാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.