കശ്മീരിലെ സൈനിക നടപടികള്‍ തുടരും: ബിപിന്‍ റാവത്ത്

Wednesday 20 June 2018 12:21 pm IST
സൈന്യത്തിന്റെ മേല്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലെന്ന് അദ്ദേഹം അറിയിച്ചു.

ശ്രീനഗര്‍: കശ്മീരിലെ സൈനിക നടപടികള്‍ തുടരുമെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. സൈന്യത്തിന്റെ മേല്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലെന്ന് അദ്ദേഹം അറിയിച്ചു. ജമ്മു കശ്മീരിലെ ഗവര്‍ണര്‍ ഭരണം സൈന്യത്തിന്റെ ഭീകര വിരുദ്ധ നടപടിളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റംസാന്‍ കാലത്ത് മാത്രമാണ് ജമ്മു കശ്മീരില്‍ സൈനിക നടപടി നിര്‍ത്തിവച്ചത്. എന്തു സംഭവിച്ചുവെന്ന് നമ്മള്‍ കണ്ടു. ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത് സൈനിക നടപടികളെ ഒരുതരത്തിലും ബാധിക്കില്ല. അത് പതിവുപോലെ തുടരും. യാതൊരുവിധ രാഷ്ട്രീയ ഇടപെടലും സൈന്യം നേരിടുന്നില്ലെന്നും ജനറല്‍ റാവത്ത് പറഞ്ഞു.

ജമ്മു കശ്മീരിലെ സര്‍ക്കാരിന് കഴിഞ്ഞദിവസം ബിജെപി പിന്തുണ പിന്‍‌വലിച്ചതോടെയാണ് ആറുമാസത്തേക്ക് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി രാഷ്ട്രപതി വിജ്ഞാപനമിറക്കിയത്. റംസാന്‍ മാസത്തില്‍ നിര്‍ത്തിവച്ചിരുന്ന ഭീകര വിരുദ്ധ നടപടികള്‍ കശ്മീരില്‍ പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.