രാഹുലിന് ബാലാവകാശ കമ്മീഷന്റെ നോട്ടീസ്​

Wednesday 20 June 2018 12:37 pm IST

മുംബൈ: മഹാരാഷ്ട്രയില്‍ മൂന്ന് ദളിത് കുട്ടികളെ നഗ്നരാക്കി മര്‍ദിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച കോണ്‍ഗ്രസ്​ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക്​ബാലാവകാശ കമ്മീഷന്റെ നോട്ടീസ്​. മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ദിസങ്ങള്‍ക്ക്​മുമ്പ്​ നടന്ന സംഭവത്തിന്റെ വിഡിയോ രാഹുല്‍ തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.

വീഡിയോ പുറത്തു വിട്ട്​കുട്ടികളുടെ അവകാശങ്ങള്‍ ലംഘിച്ചുവെന്ന്​കാണിച്ച്‌​മുംബൈ സ്വദേശി നല്‍കിയ പരാതിയിലാണ്​മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്‍ രാഹുലിന്​നോട്ടീസ്​അയച്ചത്​. പോക്സോ നിയമത്തിന്റെയും കുട്ടികളെ സംരക്ഷിക്കുന്നതിനായുള്ള ജുവനൈല്‍ ജസ്റ്റിസ്​നിയമത്തിന്റെയും ലംഘനമാണ്​ രാഹുല്‍ നടത്തിയതെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

എന്നാല്‍ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നേരത്തെ തന്നെ പ്രചരിച്ചതാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മാത്രമല്ല ഇത്​ ട്വീറ്റ്​ചെയ്തതെന്നും കോണ്‍ഗ്രസ്​വക്താവ്​സചിന്‍ സാവന്ത്​പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.