തെരഞ്ഞടുപ്പ് കമീഷണറുമായി കൂടികാഴ്ച; പാര്‍ട്ടിക്ക് ഉടന്‍ അംഗീകാരം ലഭിക്കുമെന്ന് കമല്‍

Wednesday 20 June 2018 1:19 pm IST
പാര്‍ട്ടിയെ കുറിച്ച് ചില കാര്യങ്ങളില്‍ കമീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അതിനാലാണ് തെരഞ്ഞെടുപ്പ് കമീഷണറെ കണ്ടതെന്ന് കൂടിക്കാഴ്ചക്ക് ശേഷം കമല്‍ഹാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ഹാസന്‍ തെരഞ്ഞടുപ്പ് കമീഷണറുമായി കൂടികാഴ്ച നടത്തി. പാര്‍ട്ടിയെ കുറിച്ച് ചില കാര്യങ്ങളില്‍ കമീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അതിനാലാണ് തെരഞ്ഞെടുപ്പ് കമീഷണറെ കണ്ടതെന്ന് കൂടിക്കാഴ്ചക്ക് ശേഷം കമല്‍ഹാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ കമീഷന് നല്‍കിയിട്ടുണ്ടെന്നും ഉടന്‍ പാര്‍ട്ടിക്ക് അംഗീകാരം ലഭിക്കുമെന്നും കമല്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.