മറയൂര്‍: തമിഴ്നാട്ടിലെ ആനമല കടുവാ സങ്കേതത്തിനുള്ളില്‍ കയറി മദ്യപിച്ച യുവാക്കളില്‍ നിന്ന് വനംവകുപ്പ് എണ്ണായിരം രൂപ പിഴ ഈടാക്കി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശികളായ പ്രവീണ്‍ (30), പ്രശാന്ത് (26), സുരേഷ് ബാബു (25), ജിതേഷ് (31), പ്രഹ്ലാദന് (26), ജിജേഷ് (29), സുമേഷ് (24), ദീപക്ക് (26) എന്നിവരെയാണ്വനത്തിനുള്ളില് കയറി മദ്യപാനം നടത്തിയതിന് ആയിരം രൂപ വീതം പിഴ ചുമത്തിയത്.
പെരിന്തല്‍മണ്ണയില്‍ നിന്ന് എത്തിയ എട്ടംഗ സംഘംവാല്പ്പാറ റൂട്ടില്‍ മങ്കിഫാള്‍സ് സന്ദര്‍ശിച്ച ശേഷം അവിടെ നിന്ന്ആനമലയിലേക്കുള്ള റോഡരികിലുള്ള വനത്തിനുള്ളില്‍ കയറി മദ്യപിക്കുന്നതിനിടെയാണ് വനപാലകര്‍ പിടികൂടിയത്. പെട്രോളിങ്ങിനെത്തിയപൊള്ളാച്ചി റെയിഞ്ച് ഓഫീസര്കാശിലിംഗം പിഴ ഈടാക്കി യുവാക്കളെ താക്കീത് നല്കി വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: