പോലീസ് നേതൃത്വത്തെ വിമര്‍ശിച്ച് കോടിയേരി

Thursday 21 June 2018 2:34 am IST

തൃശൂര്‍: പോലീസ് നേതൃത്വത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പോലീസുകാരെക്കൊണ്ട്  ദാസ്യപ്പണി നടത്തുന്നത് ശരിയല്ല. എത്ര ഉന്നതരായാലും കര്‍ശന നടപടി വേണമെന്നും കോടിയേരി തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

പോലീസിനെ നിയമിക്കുന്നത് പിഎസ്‌സിയാണ്. ഈ ബോധ്യമുണ്ടായതിനാലാണ് ദാസ്യപ്പണിയുടെ വിവരം ഇപ്പോള്‍ പുറത്തുവന്നത്. പിഎസ്‌സി നിയമിക്കുന്ന പോലീസിന് ദാസ്യപ്പണി ചെയ്യേണ്ട കാര്യമില്ല. ഇതര സംസ്ഥാനങ്ങളില്‍ പോലീസിനെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു കാരണവശാലും ഇത് അനുവദിക്കില്ല. ഒല്ലൂരില്‍ പാര്‍ട്ടി പരിപാടിക്കെത്തിയതായിരുന്നു കോടിയേരി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.