തിരുവനന്തപുരം: എംബിബിഎസിന് പത്ത് ലക്ഷം രൂപ ഫീസ് നിലനില്‍ക്കെ ബാങ്കുകള്‍ നല്കുന്ന വിദ്യാഭ്യാസ വായ്പാ പരിധി ഏഴര ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കാന്‍ ആവശ്യപ്പെടുമെന്ന് മന്ത്രി കെ.കെ. ശൈലജ നിയമസഭയില്‍ പറഞ്ഞു. ബാങ്കുകളുമായി ഒരുവട്ടം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനം ഉണ്ടായില്ല.
വീണ്ടും ചര്‍ച്ച നടത്തും. എംബിബിഎസിന് ഫീസ് വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്വാശ്രയ മാനേജ്മെന്റുകള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കിയിട്ടുള്ളതിനാല് അന്തിമ വിധി വന്നാലെ സര്‍ക്കാരിന് തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: