ഹിന്ദുമത സ്ഥാപന ബില്‍ ഭേദഗതി വേണ്ട സര്‍ക്കാര്‍ പിന്തിരിയണം: എംപ്ലോയീസ് സംഘ്

Thursday 21 June 2018 2:51 am IST

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ കമ്മീഷണര്‍ നിയമനം നിര്‍ത്തലാക്കി സെക്രേട്ടറിയറ്റിലെ അഡിഷണല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ച് ദേവസ്വം ബോര്‍ഡിന്റെ സ്വയംഭരണാധികാരം തട്ടിയെടുക്കാനുള്ള നീക്കത്തില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്ന് ദേവസ്വം എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു. 

ദേവസ്വം കമ്മീഷണര്‍ നിയമനം ഇപ്പോള്‍ ഹൈക്കോടതിയുടെ നിരീക്ഷണത്തിലാണ്. പുതിയ ബില്‍ സുതാര്യമല്ലാത്ത രീതിയില്‍ നിയമനം നടത്താനും അതുവഴി ബോര്‍ഡിന്റെ കോടിക്കണക്കിനു  സ്വത്തിന്മേല്‍ കൈകടത്താനും വേണ്ടിയുള്ള ഗൂഢശ്രമമാണ് ്. ഇതിനെ നിയമപരമായി ശക്തമായി നേരിടുമെന്ന് സംസ്ഥാന പ്രസിഡന്റ് എന്‍. പി. കൃഷ്ണകുമാര്‍ അറിയിച്ചു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി കിളിമാനൂര്‍ രാഖേഷ്, മുല്ലൂര്‍ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.