ശ്രീജിത്തിന്റെ കസ്റ്റഡി മരണം; സിബിഐ അന്വേഷണം തന്നെ വേണമെന്ന് അമ്മ ശ്യാമള

Thursday 21 June 2018 2:59 am IST

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം തന്നെ വേണമെന്ന് ശ്രീജിത്തിന്റെ ശ്യാമള  ആവര്‍ത്തിച്ചു. സിബിഐ അന്വേഷണം വേണ്ടെന്നും ഇപ്പോഴത്തെ അന്വേഷണത്തില്‍ ശ്രീജിത്തിന്റെ കുടുംബം തൃപ്തരാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. 

പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് തെളിയിക്കാന്‍ പോലീസ് അന്വേഷണം കൊണ്ട് സാധ്യമല്ല. സിബിഐ അന്വേഷണത്തിന് തന്നെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. മുന്‍ റൂറല്‍ എസ്പി എ.വി.ജോര്‍ജിന് ശ്രീജിത്തിന്റെ മരണത്തില്‍ വ്യക്തമായ പങ്കുണ്ടെന്നും ജോര്‍ജിനെതിരേ കേസെടുക്കണമെന്നുമാണ് ശ്യാമളയുടെ ആവശ്യം. അതേസമയം, കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ ഹൈക്കോടതിയില്‍ നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.