പിലാത്തറ: ഏഴിലോട് സീനിയര്‍ സിറ്റിസണ്‍സ് ഫോറവും പെരുമ്പ ലയണ്‍സ് ക്ലബ്ബും ചേര്‍ന്ന് മംഗലാപുരം കെ.എം.സി.ആശുപത്രിയുടെ സഹകരണത്തോടെ 24 ന് ഏഴിലോട് വിഡിജിഎന്എംജിഡബ്ല്യൂ എല്‍പി സ്കൂളില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും. ഞായറാഴ്ച ഒമ്പത് മണിക്ക് ടി.വി.രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി.പ്രഭാവതി ആരോഗ്യ കാര്‍ഡും ചെറുതാഴം ബാങ്ക് പ്രസിഡന്റ് പി.ബാലകൃഷ്ണന് ഗ്രീന്‍കാര്‍ഡും വിതരണം ചെയ്യും. ഇസിജി, പ്രമേഹം, പരിശോധനകളും കണ്ണട, മരുന്ന് എന്നിവയും സൗജന്യമായി നല്‍കും. തുടര്‍ ചികിത്സക്ക് കെഎംസിയുടെ വിവിധ ആശുപത്രികളില്‍ സൗകര്യമൊരുക്കും. 9.30 മുതല്‍ 12 മണി വരെ നടക്കുന്ന ക്യാമ്പില്‍ ജനറല്‍ മെഡിസിന്, ഇഎന്‍ടി, ഐ, ഓര്‍ത്തോ, ഗൈനക്കോളജി, ഗ്യാസ്ട്രോ എന്‍ട്രോളജി, ന്യൂറോ, കാര്‍ഡിയോളജി വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ പരിശോധിക്കും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് വൈ.വി.സുകുമാരന്‍, വൈസ്.പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്, കോ:ഓഡിനേറ്റര്‍ എം.കെ.ശ്രീധരന് നമ്പ്യാര്‍, ലയണ്‍സ് ക്ലബ്ബ് പ്രോഗ്രാം ഡയറക്ടര്‍ കെ.യു.വിജയന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: