കണ്ണൂര്‍: കണ്ണൂരിലെ ഫാത്തിമ ജ്വല്ലറി ഉടമയും കൂട്ടാളികളും തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ട് സൗദി പോലീസ് പിടിയിലായ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലയില്‍ നിന്നും മതഭീകരവാദികള്‍ നിര്‍ബാധം റിക്രൂട്ട് ചെയ്യപ്പെടുകയാണ്. സമാധാനത്തിന്റെ സുവിശേഷകരായി ചമഞ്ഞ് നടക്കുകയും അതിര്‍ത്തിയില്‍ അതേസമയം സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഫാത്തിമ ജ്വല്ലറിയുടമകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കണം.രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയില്‍ കൊണ്ട് വരണമെന്നും ഹിന്ദു ഐക്യവേദി. ജില്ലാ പ്രസിഡന്റ് വി.മണിവര്ണ്ണന്, ജനറല്‍ സെക്രട്ടറി പി.വി.ശ്യാം മോഹന്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: