ഭക്തി മനുഷ്യനിലെ ധര്‍മ്മബോധത്തെ ഉണര്‍ത്തുന്ന ശക്തിയാവണം : ശശികലടീച്ചര്‍

Wednesday 20 June 2018 10:03 pm IST

 

ഇരിട്ടി: ദൗര്‍ബല്യത്തിലേക്കും നിഷ്‌ക്രിയതയിലേക്കും അലസതയിലേക്കും മനുഷ്യനെ നയിക്കുന്നതാവരുത് ഭക്തിയെന്നും അത് മനുഷ്യനിലെ ധര്‍മ്മബോധത്തെ ഉണര്‍ത്തുന്ന ശക്തിയാവണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. തന്തോട് ചോംകുന്ന് ശിവക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ നവീകരണ കലശത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടീച്ചര്‍. 

നാം ആരാധിക്കുന്ന ചൈതന്യത്തോടൊപ്പം നില്‍ക്കുകയും അതുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്യുമ്പോഴാണ് ഭക്തി നമ്മുടെ ശക്തിയായി മാറുന്നത്. ഭക്തജനങ്ങളുടെ പങ്കാളിത്തമാണ് ക്ഷേത്രങ്ങളെ മഹാക്ഷേത്രങ്ങളാക്കുന്നത്. ക്ഷേത്രങ്ങളെ ധാര്‍മ്മിക ബോധവും വിദ്യാഭ്യാസവും നല്‍കുന്ന ധാര്‍മ്മിക പാഠശാലകളാക്കി മാറ്റുകയും അരയന്നങ്ങളുടെ ഇടയില്‍പ്പെട്ട താറാവുകളെപ്പോലെ എല്ലാം അറിയുന്നവര്‍ക്ക് മുന്നില്‍ നമ്മുടെ ധര്‍മ്മത്തെക്കുറിയിച്ച് ഒന്നുമറിയാത്തവരായി നില്‍ക്കുന്ന സമൂഹമായി നമ്മള്‍ മാറരുതെന്നും ടീച്ചര്‍ പറഞ്ഞു. 

പേരാവൂര്‍ പ്രഗതി കോളേജ് പ്രിന്‍സിപ്പാള്‍ ശങ്കരന്‍ പുന്നാട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പി.ഷിനോജ് സ്വാഗതവും എം.രതി നന്ദിയും പറഞ്ഞു. ക്ഷേത്രത്തില്‍ ഇന്നലെ പുലര്‍ച്ചെ 4 മണിയോടെ നടന്ന ബിംബ പ്രതിഷ്ഠാകര്‍മ്മത്തില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. ഇന്ന് പരിവാര പ്രതിഷ്ഠകളും വലിയ ബലിക്കല്ല് പ്രതിഷ്ഠയും നടക്കും.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.