അടിയന്തരാവസ്ഥ വിരുദ്ധ സമര സേനാനി സംഗമം

Wednesday 20 June 2018 10:03 pm IST

 

കൂത്തുപറമ്പ്: അടിയന്തരവാസ്ഥ വിരുദ്ധ സമര സേനാനികളുടെ സംഗമം 24ന് കൂത്തുപറമ്പ് വ്യാപാരഭവനില്‍ നടക്കും. 1975 ജൂണ്‍ 25ന് ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തിരാവസ്ഥക്കെതിരെ ജയപ്രകാശ് നാരായണന്‍ ഉള്‍പ്പെടെ 17,40,00 പേര്‍ ദേശവ്യാപകമായും 7,134 പേര്‍ കേരളത്തിലും കല്‍ത്തുറുങ്കിലായി. കടുത്ത പീഢനങ്ങള്‍ക്കു ശേഷം അറസ്റ്റുരേഖപ്പെടുത്താത്തവരും ഒട്ടേറെയാണ്. ഇത്തരത്തില്‍ സമരത്തില്‍ പങ്കെടുത്തവരുടെ സംഗമമാണ് 24ന് നടക്കുന്നത്. വൈകുന്നേരം 3ന് നടക്കുന്ന ചടങ്ങില്‍ ചിതി പത്രാധിപര്‍ പി.രാഘവന്‍ അധ്യക്ഷത വഹിക്കും. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത് സമരസേനാനികളെ ആദരിക്കും. അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന കമ്മറ്റിയംഗം എ.ദാമോദരന്‍, ആര്‍.എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.