ഇരിട്ടി: മാക്കൂട്ടം ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കിടപ്പാടമടക്കം സര്‍വ്വതും നാഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സഹായവുമായി സത്യസായി സേവാസമിതി എത്തി. ദുരന്തത്തില്‍പെട്ട കുടുംബങ്ങള്‍ താല്കാലികമായി താമസിക്കുന്ന വാടകവീടുകളില്‍ എത്തിയ സേവാസമിതി പ്രവര്‍ത്തകര്‍ കട്ടിലുകള്‍, കമ്പിളിപ്പുതപ്പുകള്‍, സോപ്പ്, പെയിസ്റ്റ് തുടങ്ങിയവ വിതരണം ചെയ്തു. സത്യസായി സേവാസമിതി കണ്‍വീനര്‍മാരായ കൃഷ്ണദാസ്, ലക്ഷ്മണന്, ജില്ലാ കോഡിനേറ്റര്‍ സച്ചിന് എന്നിവരെക്കൂടാതെ സേവാഭാരതി പ്രവര്‍ത്തകരും വിതരണത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: