റൊണാൾഡോയ്ക്ക് റെക്കോഡ്

Thursday 21 June 2018 3:23 am IST

മോസ്‌ക്കോ: രാജ്യാന്തര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ യൂറോപ്യന്‍ താരമെന്ന് റെക്കോഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് സ്വന്തം. ലോകകപ്പില്‍ മെറോക്കോക്കെതിരായ മത്സരത്തില്‍ ഗോള്‍ നേടിയതോടെയാണ് റൊണാള്‍ഡോയ്ക്ക് ഈ റെക്കോഡ് സ്വന്തമായത്. 

കളിയുടെ നാലാം മിനിറ്റിലാണ് റൊണാള്‍ഡോ ഗോളടിച്ചത്. ഇതോടെ ഈ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ക്ക് 85 രാജ്യാന്തര ഗോളുകളായി. ഹങ്കേറിയന്‍ താരം ഫ്രാങ്ക് പുഷ്‌കാസിന്റെ 84 ഗോളുകളെന്ന റെക്കോഡും പഴങ്കഥയായി. ലോകകപ്പില്‍ സ്‌പെനിനെതിരായ ആദ്യ മത്സരത്തില്‍ ഹാട്രിക്ക് നേടി റൊണാള്‍ഡോ പുഷ്‌കാസിന്റെ റെക്കോഡിനൊപ്പം എത്തിയിരുന്നു. 1945 മുതല്‍ 1956 കാലഘട്ടത്തിലാണ് പുസ്‌കസ് റെക്കോഡിട്ടത്.

ലോക ഫു്ട്‌ബോളില്‍ ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോള്‍ നേടിയവരുടെ പട്ടികയില്‍ റൊണാള്‍ഡോ രണ്ടാം സ്ഥാനത്താണ്. ഇറാന്റെ അല്‍ ദേയിയാണ് മുന്നില്‍. 1993 മുതല്‍ 2006 വരെ ഇറാനായി കളിച്ച അല്‍ ദേയി 149 മത്സരങ്ങളില്‍ 109 ഗോളുകള്‍ നേടിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.