മെഡിക്കൽ/എഞ്ചിനീയറിങ് പ്രവേശനം; ജെസ് മരിയയും അമൽ മാത്യുവും ഒന്നാമത്

Thursday 21 June 2018 3:28 am IST

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് അടിസ്ഥാനമാക്കിയ കേരളാ റാങ്ക് ലിസ്റ്റില്‍ അങ്കമാലി വളവഴി മേനാച്ചേരി വീട്ടില്‍ ജെസ് മരിയ ബെന്നിക്ക് ഒന്നാം റാങ്ക്. 664 സ്‌കോറോടെ ദേശീയതലത്തില്‍ 56-ാം റാങ്കായിരുന്നു ജെസിന്. തിരുവനന്തപുരം കരമന ആണ്ടവര്‍ മന്‍സിലില്‍ സമ്രീന്‍ ഫാത്തിമയ്ക്കാണ് (സ്‌കോര്‍- 657) രണ്ടാം റാങ്ക് (അഖിലേന്ത്യാ റാങ്ക്- 89). കോഴിക്കോട് കൊടിയത്തൂര്‍ മാളിയേക്കല്‍ എം.എ. സേബയ്ക്കാണ് മൂന്നാം റാങ്ക് (സ്‌കോര്‍- 655). (അഖിലേന്ത്യാ റാങ്ക്- 99).

എന്‍ജിനീയറിങ്. കോട്ടയം കറുപ്പന്തറ പൂല്ലേന്‍കുന്നേല്‍ വീട്ടില്‍ അമല്‍ മാത്യു ഒന്നാം റാങ്ക്. കൊല്ലം പെരിനാട് മുരുന്തല്‍ ശ്രീശബരിയില്‍ ശബരി കൃഷ്ണ എം. രണ്ടാം റാങ്ക്.  കോട്ടയം തെള്ളകം കല്ലുങ്കല്‍ ഡെനിന്‍ ജോസ് മൂന്നാം റാങ്ക് മെഡിക്കല്‍- പട്ടികജാതി വിഭാഗം ഒന്നാം റാങ്ക്: കണ്ണൂര്‍ ചിറക്കര പൂജയില്‍ രാഹുല്‍ അജിത്ത്. (സ്‌കോര്‍- 576, ദേശീയ റാങ്ക്- 605). തിരുവനന്തപുരം തോന്നയ്ക്കല്‍ മംഗലപുരം ഇന്ദീവരത്തില്‍ ആര്‍.എസ്. ചന്ദനയ്ക്കാണ് രണ്ടാംറാങ്ക്. പട്ടികവര്‍ഗം:  കോഴിക്കോട് ചേവായൂര്‍ കൊടിപ്ലാക്കല്‍ ശാലോമില്‍ അമാന്‍ഡ എലിസബത്ത് സാമിനാണ് ഒന്നാം റാങ്ക് (സ്‌കോര്‍- 446, ദേശീയറാങ്ക്- 5494). തിരുവനന്തപുരം മലയാടി കലാഭവനില്‍ ആദര്‍ശ് ഗോപന്‍ രണ്ടാംറാങ്ക് നേടി. 

എന്‍ജിനീയറിങ്- പട്ടികജാതി: ഒന്നാം റാങ്ക്  കോഴിക്കോട്  മുക്കം മണശ്ശേരി ഇടക്കണ്ടിയില്‍ വീട്ടില്‍ സമിക് മോഹന്‍. കോഴിക്കോട് കോട്ടൂളി മേനിക്കുന്ന് പറമ്പ്  അക്ഷയ്കൃഷ്ണ രണ്ടാം റാങ്ക്. പട്ടിക വര്‍ഗം: ഒന്നാം റാങ്ക് കാസര്‍കോട് ഉക്കിനട്ക്ക എന്‍മകജെ പെര്‍ള ഡംബെമൂലെ വീട്ടില്‍ പവന്‍രാജ്. കാസര്‍കോട് കയ്യാര്‍ കൊക്കേച്ചല്‍ ഹൗസില്‍ ദേവികൃപയില്‍ ശ്രുതി കെ. രണ്ടാം റാങ്കും നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.