സംസ്ഥാനത്ത് ജൂണ്‍ 24 വരെ ശക്തമായ മഴയ്ക്കു സാധ്യത

Thursday 21 June 2018 8:25 am IST

തിരുവനന്തപുരം: ജൂണ്‍ 24 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥാവകുപ്പ് . തുടര്‍ച്ചയായി മഴ ലഭിച്ചാല്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്‌. കേന്ദ്ര ജല കമ്മിഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്കസാധ്യതയുണ്ടെന്ന്‌ അറിയിച്ചിട്ടുണ്ട്.

മലയോരമേഖലകളിലെ കണ്‍ട്രോള്‍ റൂമുകള്‍ 24 വരെ പ്രവര്‍ത്തിക്കും. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കുന്നതിനുള്ള സ്ഥലങ്ങള്‍ കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിക്കാന്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.