പി.വി. അന്‍വറിന്റെ പാർക്കിലെ തടയണ പൊളിക്കുമെന്ന് കളക്ടർ

Thursday 21 June 2018 8:50 am IST

മലപ്പുറം : നിലമ്പൂർ എംഎല്‍എ പി.വി. അന്‍വറിന്റെ കോഴിക്കോട് കക്കാടംപൊയിലില്‍ പ്രവര്‍ത്തിക്കുന്ന വിവാദം വാട്ടര്‍ തീം പാര്‍ക്കിലെ തടയണ പൊളിക്കുമെന്ന് മലപ്പുറം കളക്‌ടര്‍. സ്റ്റേ നീക്കം ചെയ്യാന്‍ എജിയോട് നിയമോപദേശം തേടി.

കഴിഞ്ഞ ദിവസം വാട്ടര്‍ തീം പാര്‍ക്കിന് സ്റ്റോപ്പ് മെമ്മോ ലഭിച്ചിരുന്നു . സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. പാര്‍ക്കിനുള്ളില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് സ്‌റ്റോപ്പ് മെമ്മോ ലഭിച്ചത് .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.