കാലിഫോർണിയ: ജനനവും മരണവുമെല്ലാം ദൈവത്തിന്റെ കൈകളിലാണെന്നാണ് ലോകമാനമുള്ള വിശ്വാസം. ആർക്കും എപ്പോൾ ജനിക്കുമെന്നോ മരിക്കുമെന്നോ മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ല. എന്നാൽ ഈ കാൽപനിക വിശ്വാസത്തെ ഗൂഗിൾ തിരുത്താൻ ഒരുങ്ങുന്നു. ഗൂഗിളിന്റെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കുവാനുള്ള ശാസ്ത്രവും എൻജിനീയറിങ്ങും) മരണത്തിന്റെ സാധ്യതയെ 95 ശതമാനം കൃത്യമായി നിർവചിക്കാൻ പോകുമെന്ന കാര്യമാണ് ശാസ്ത്രലോകത്ത് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ഗൂഗിളിന്റെ ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന് ഒരു ഡോക്ടറിനേക്കാൾ കൃത്യമായി രോഗിയുടെ മരണത്തെ പ്രവചിക്കാൻ സാധിക്കുമെന്നാണ് അവകാശപ്പെടുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ കണക്കുകൾ രോഗിയുടെ ശാരീരികാവസ്ഥ, ആരോഗ്യത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ വിലയിരുത്തി അവരുടെ ജീവൻ നിൽനിൽക്കുമോ എന്ന് മനസിലാക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
എല്ലായ്പ്പോഴും ഗൂഗിളിന്റെ കണക്കുകൾ ശരിയാവണമെന്നില്ല, എന്നാൽ ഡോക്ടർമാരേക്കാൾ രണ്ട് മടങ്ങ് കൃത്യമായിരിക്കും ഇവയുടെ പ്രവചനം. മറ്റ് സാങ്കേതിക വിദ്യകൾ വിവരങ്ങൾ കൈമാറുന്ന സമയത്തിനേക്കാൾ വേഗത്തിൽ ഗൂഗിളിന്റെ ഈ ആർട്ടിഫിഷ്യൻ ഇൻ്റലിജൻസ് രോഗിയുടെ സ്ഥിതി കൈമാറ്റം ചെയ്യാൻ സാധിക്കുന്നത് ആരോഗ്യമേഖലയിലെ പ്രമുഖരെ തന്നെ ഞെട്ടിച്ച് കളഞ്ഞു. നിലവിൽ പല ആശുപത്രികളിലും നിരവധി ഇലക്ട്രോണിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും അവയ്ക്ക് വൻ ചിലവാണ് വരാറ്. ഇതിനു പുറമെ അനാവശ്യ സമയ നഷ്ടവും ഉണ്ടാകുന്നു.
അടുത്തിടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ പ്രവർത്തന മികവിനെക്കുറിച്ച് ഗൂഗിൾ റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. സ്തനാർബുധം ബാധിച്ച് ആശുപതിയിലെത്തിയ സ്ത്രീയെ ആശുപത്രിയിലെ ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 9.3 ശതമാനമെ മരണത്തിനെ സാധ്യതയേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തു. എന്നാൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മുഖാന്തരം രോഗിയുടെ മുൻകാല ആരോഗ്യ നിലയും ഇപ്പോഴത്തെ അവസ്ഥയുടെയും വിവരങ്ങൾ കൃത്യമായി വിലയിരുത്തി രോഗിക്ക് ആശുപത്രിയിൽ 19.9 ശതമാനം മരണ സാധ്യതയുണ്ടെന്ന് പ്രവചിച്ചു. തുടർന്ന് കുറച്ച് ദിവസങ്ങൾക്കകം അവർ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: