പന്നിക്ക് വെച്ചത് പുലിക്ക് കൊണ്ടു

Thursday 21 June 2018 1:27 pm IST
കാസര്‍ഗോഡ് പൂടം കല്ല് ഓണിയില്‍ പന്നിക്ക് വെച്ച കെണിയില്‍ പുലി കുടുങ്ങി. പന്നി ശല്യം കാരണം പ്രദേശവാസികള്‍ വച്ച കെണിയിലാണ് പുലി കുടുങ്ങിയത്.

കാസര്‍ഗോഡ് : കാസര്‍ഗോഡ് പൂടം കല്ല് ഓണിയില്‍ പന്നിക്ക് വെച്ച കെണിയില്‍ പുലി കുടുങ്ങി. പന്നി ശല്യം കാരണം പ്രദേശവാസികള്‍ വച്ച കെണിയിലാണ് പുലി കുടുങ്ങിയത്.

കെണിയില്‍ പന്നിയെ പ്രതീക്ഷിച്ചെത്തിയ ഗ്രാമവാസികള്‍ പുലിയെക്കണ്ട് ഞെട്ടി. പുലി കെണിപൊട്ടിക്കാന്‍ പുലി കിണഞ്ഞു പരിശ്രമിക്കുന്നതിനാല്‍  പോലീസ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രാജാപുരം പോലീസും വനപാലകരും സ്ഥലത്തെത്തിയിട്ടുണ്ട്. പുലിയെ മയക്കു വെടിവെച്ച് കീഴടക്കാനാണ് നീക്കം .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.