ജെസ്‌നയുടെ തിരോധാനം; പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Thursday 21 June 2018 4:35 pm IST
ജെസ്‌നയുടെ തിരോധാനം സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജെസ്നയുടെ തിരോധാനത്തിലെ പോലീസ് അന്വേഷണം ശരിയായ ദിശയിലാണോ നടക്കുന്നത്.

കൊച്ചി: ജെസ്‌നയുടെ തിരോധാനം സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.  ജെസ്നയുടെ തിരോധാനത്തിലെ പോലീസ് അന്വേഷണം ശരിയായ ദിശയിലാണോ നടക്കുന്നത്. കാട്ടിലും മറ്റും അന്വേഷിച്ചു നടന്നാല്‍ പോര. അന്വേഷണം കൃത്യമായ സൂചനകളിലേക്ക് നീങ്ങണം എന്നും കോടതി നിര്‍ദ്ദേശം നല്‍കി.

അന്വേഷണത്തിന് കൃത്യമായ ദിശയുണ്ടാകണമെന്ന് നിര്‍ദ്ദേശിച്ച കോടതി കാട്ടിലും മറ്റും അന്വേഷിച്ചു നടന്നാല്‍ പോര എന്ന വിമര്‍ശനവും പൊലീസിന് നേരെ ഉന്നയിച്ചു. പത്തനംതിട്ട സ്വദേശിനി ജെസ്‌ന മറിയയുടെ തിരോധാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. അവിടെയും ഇവിടെയും അന്വേഷിച്ചു നടന്നാല്‍ പോര എന്ന പരാമര്‍ശമാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. 

അതേസമയം കേസില്‍വിശദമായ അന്വേഷണം ആണ് നടക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആദ്യം കുറച്ചു മന്ദ ഗതിയില്‍ ആയിരുന്ന അന്വേഷണം പിന്നീട് ശക്തമായി പുരോഗമിക്കുന്നു എന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഹര്‍ജിയില്‍ സിബിഐക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു .കേസ് അടുത്ത മാസം നാലിന് വീണ്ടും പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.