മധ്യപ്രദേശില്‍ ട്രാക്ടര്‍ ജീപ്പിലിടിച്ച് 15 പേര്‍ മരിച്ചു

Thursday 21 June 2018 4:52 pm IST
അംബ നഗരത്തിലേക്ക് മണലുമായി പോവുകയായിരുന്ന ട്രാക്ടര്‍ ബൊലേറോയുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല. അപകടത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മരണ സംഖ്യ കൂടാന്‍ സാദ്ധ്യതയുണ്ടെന്ന് മൊറേന എസ്.പി അമിത് സാങ്വി പറഞ്ഞു.

ഭോപ്പാല്‍: മധ്യപ്രദേശില്‍ മണല്‍ കയറ്റിയ ട്രാക്ടറും ബൊലേറോ ജീപ്പും കൂട്ടിയിടിച്ച് 15 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മൊറേന ജില്ലയിലെ ഗഞ്ജ്‌രാംപൂര്‍ ഗ്രാമത്തിലാണ് അപകടം. മരിച്ചവരെല്ലാം ഗ്വാളിയോറിലെ ഒരു കുടുംബത്തല്‍പ്പെട്ടവരാണ്. 

അംബ നഗരത്തിലേക്ക് മണലുമായി പോവുകയായിരുന്ന ട്രാക്ടര്‍ ബൊലേറോയുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല. അപകടത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മരണ സംഖ്യ കൂടാന്‍ സാദ്ധ്യതയുണ്ടെന്ന് മൊറേന എസ്.പി അമിത് സാങ്വി പറഞ്ഞു. 

അനധികൃതമായി ഖനനം നടത്തിയെടുത്ത മണലാണ് ട്രാകടറിലുണ്ടായിരുന്നത്. ട്രാക്ടറിന്റെ ഉടമയെ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.മൊറേന-ഗ്വാളിയോര്‍  റൂട്ടില്‍ ടാക്‌സി സര്‍വീസ് നടത്തുന്ന ബൊലേറോ ജീപ്പിലുണ്ടായിരുന്നവരാണ് മരിച്ചവര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.