യുഎഇ മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു

Thursday 21 June 2018 5:02 pm IST
ആഗസ്റ്റ് ഒന്നിന് പ്രാബല്യത്തില്‍ വരുന്ന പൊതുമാപ്പ് ആയിരക്കണക്കിന് മലയാളികള്‍ക്ക് ആശ്വാസകരമാകും. ഈ സമയത്ത് നാമമാത്രമായ ഫീസ് നല്‍കി ഇവര്‍ക്ക് നിയമപരമായ രേഖകള്‍ നേടിയെടുക്കുകയോ രാജ്യം വിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകുകയോ ചെയ്യാം.

അബുദബി:  അനധികൃത കുടിയേറ്റക്കാര്‍ക്ക് യുഎഇ ഒരു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. ആഗസ്റ്റ് ഒന്നിന് പ്രാബല്യത്തില്‍ വരുന്ന പൊതുമാപ്പ് ആയിരക്കണക്കിന് മലയാളികള്‍ക്ക്  ആശ്വാസകരമാകും. ഈ സമയത്ത്  നാമമാത്രമായ ഫീസ് നല്‍കി ഇവര്‍ക്ക് നിയമപരമായ രേഖകള്‍ നേടിയെടുക്കുകയോ രാജ്യം വിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകുകയോ  ചെയ്യാം.  കാലാവധി കഴിഞ്ഞാല്‍ നിയമപരമായ രേഖകള്‍ ഇല്ലാത്തവര്‍ക്കെതിരെ ശക്തമായ നടപടി തുടങ്ങുമെന്നും വിദേശകാര്യ ആക്ടിങ്ങ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സെയ്ദ് റാഖാന്‍ അല്‍ റഷീദി അറിയിച്ചു. 

48 മണിക്കൂര്‍ നേരം വരെയുള്ള യാത്രാക്കാരെ ട്രാന്‍സിറ്റ് ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ചെറിയ തുക അടച്ചാല്‍ ഈ സമയം 96 മണിക്കൂര്‍ വരെ നീട്ടാം.വിമാനത്താവളങ്ങളിലെ കൗണ്ടറുകളില്‍ നിന്ന് ട്രാന്‍സിറ്റ് വിസ എടുക്കാം. വിസ കാലാവധി കഴിഞ്ഞിട്ടും താമസിക്കുന്നവര്‍ക്ക്  പാസ്‌പോര്‍ട്ടില്‍ നോ എന്‍ട്രി രേഖപ്പെടുത്താതെ നിയമ നടപടികള്‍ നേരിടാതെ മടങ്ങാം. ജോലി തേടിയെത്തി  വിസ കാലാവധി കഴിഞ്ഞ യുഎഇയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആറു മാസത്തെ വിസ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

2013ല്‍ രണ്ടു മാസത്തെ പൊതുമാപ്പ് 62000 അനധികൃത കുടിയേറ്റക്കാര്‍ക്കാണ് തുണയായത്. ആഗസ്റ്റ് ഒന്നിനു മുന്‍പ് ടോള്‍ ഫ്രീ ഫോണ്‍ നമ്പര്‍ നല്‍കും. അതില്‍ ബന്ധപ്പെട്ടാല്‍ പൊതുമാപ്പിന്റെ വിശദാംശങ്ങള്‍ ലഭിക്കും. സിറിയ, ലിബിയ, യെമന്‍ തുടങ്ങി യുദ്ധം തകര്‍ത്തെറിഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ വിസ അനുവദിക്കും. ഈജിപ്തില്‍ നിന്നുള്ള വഴി അടച്ചതിനെത്തുടര്‍ന്ന് കുടുങ്ങിപ്പോയ പാലസ്തീനികള്‍ക്കും ഈ വിസ നല്‍കും.

ജനുവരിയില്‍ കുവൈറ്റ്  നല്‍കിയ പൊതുമാപ്പ് 130,000  നിയമവിരുദ്ധകുടിയേറ്റക്കാര്‍ക്ക് ഗുണകരമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.