കരിഞ്ചോല ഉരുള്‍പൊട്ടല്‍: ജലസംഭരണിയുടെ ഉടമയെ തിരിച്ചറിഞ്ഞു

Thursday 21 June 2018 6:38 pm IST

കോഴിക്കോട്: കരിഞ്ചോലയിലെ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലും കാരണമായ കട്ടിപ്പാറയിലെ ജലസംഭരണിയുടെ ഉടമയെ തിരിച്ചറിഞ്ഞു. മലപ്പുറം മേലേപുത്തൂര്‍ വീട്ടില്‍ ബീരാന്‍ ഹാജിയുടേതാണ് ജലസംഭരണി. അഞ്ച് വര്‍ഷം മുമ്പാണ് കരിഞ്ചോല മലയില്‍  ഇയാള്‍ സ്ഥലം വാങ്ങിയത്. 

അഞ്ച് വര്‍ഷം മുമ്പ് നാല് പേരില്‍ നിന്ന് പത്ത് ഏക്കര്‍ വീതമാണ് ഇയാള്‍ വാങ്ങിയത്. പഞ്ചായത്തിന്റെ യാതൊരുവിധ അനുമതിയും ജലസംഭരണി നിര്‍മ്മിക്കുമ്പോള്‍ വാങ്ങിയിരുന്നില്ല.  കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ ആഘാതം കൂട്ടിയത മലയ്ക്ക് മുകളില്‍ കെട്ടിയ ഈ ജലസംഭരണിയാണ്. 

സ്ഥലത്ത് നിര്‍മാണ പ്രവൃത്തികള്‍ നടന്നിരുന്നുവെന്ന് നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു. ഉരുള്‍പൊട്ടലില്‍ 14 മരിച്ചിരുന്നു. കനത്ത നാശമാണ് പ്രദേശത്തുണ്ടായത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.