യോഗയെ വ്യായാമമായി കാണരുതെന്ന് മിസോറാം ഗവര്‍ണര്‍

Thursday 21 June 2018 1:12 pm IST

തിരുവനന്തപുരം: യോഗയെ  ശാരീരിക വ്യായാമമായി മാത്രം കാണരുതെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര ആയുഷ് മന്ത്രാലയവും സേവാ ഭാരതിയും സംയുക്തമായി മാനവീയം വിഥിയില്‍ സംഘടിപ്പിച്ച യോഗാ പ്രദര്‍ശനം ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ഗവര്‍ണര്‍. 

വ്യായാമം ചെയ്യുമ്പോള്‍ ഊര്‍ജ്ജ നഷ്ടം ഉണ്ടാകും. അതിനാല്‍ ചെയ്തു കഴിയുമ്പോള്‍ ക്ഷീണം ഉണ്ടാകും. യോഗ തിരിച്ചാണ്. യോഗ ചെയ്യുന്നതിലൂടെ കൂടുതല്‍ ഊര്‍ജ്ജം സംഭരിക്കപ്പെടുകയാണ്. ചെയ്തുകഴിയുമ്പോള്‍ ഉേന്മഷമാണ് അനുഭവപ്പെടുക. യോഗ ശരീരത്തിന് മാത്രമല്ല മനസിനും ബുദ്ധിക്കും ഉണര്‍വ് നല്‍കുന്ന ആധ്യാത്മിക പദ്ധതിയാണ്. ഭാരതം ലോകത്തിന് സംഭാവന ചെയ്ത ജീവിത പദ്ധതിയാണ് യോഗയെന്നും അദ്ദേഹം പറഞ്ഞു. 

ഉദ്ഘാടനത്തിന് ശേഷം നടന്ന യോഗാ പ്രദര്‍ശനത്തില്‍ മിസോറാം ഗവര്‍ണര്‍ പങ്കെടുത്തു. സേവാഭാരതി അധ്യക്ഷന്‍ ഡോ. പ്രസന്നമൂര്‍ത്തി അധ്യക്ഷനായിരുന്നു. ഒ. രാജഗോപാല്‍ എംഎല്‍എ, സേവാഭാരതി സംഘടനാ സെക്രട്ടറി യു.എന്‍. ഹരിദാസ്, സംസ്ഥാന സെക്രട്ടറി വിജയന്‍ എന്നിവരും പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.